ഉത്തരാഖണ്ഡിൽ 14 വ്യാജ സന്ന്യാസിമാർ അറസ്റ്റിൽ. ജനങ്ങളെ കബളിപ്പിച്ച് മതംമാറ്റുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവർക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന നടപടികളുടെ ഭാഗമായാണ് വ്യാജ സിദ്ധന്മാരും സന്ന്യാസിമാരും പിടിയിലായത്. ......
കാസർകോട് യുവതിയെ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ബാര അരമങ്ങാനം ആലിങ്കാൽ തൊട്ടിയിൽ വീട്ടിൽ രേഞ്ചഷിന്റെ ഭാര്യ കെ. ......
നബിദിനറാലി കടന്നു പോകവെ റാലിയുടെ ഭാഗമായിരുന്ന വൊളന്റിയർമാർ ക്ഷേത്രത്തിന് നൽകിയ സല്യൂട്ടാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. കാസർകോട് കോട്ടിക്കുളം നൂറുൽ ഹുദ മദ്രസയുടെ നബിദിന റാലിയാണ് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിനും സല്യൂട്ട് നൽകിയത്. ......
കേരളത്തിൽ പോലീസ് കസ്റ്റഡിയിൽ നടക്കുന്ന മർദ്ദനങ്ങൾ ഒരു ഗുരുതരമായ മനുഷ്യാവകാശ പ്രശ്നമായി തുടരുന്നു. ഇത് നിയമവാഴ്ചയ്ക്കും പോലീസ് സേനയുടെ വിശ്വാസ്യതയ്ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ......
സുരേഷ് വണ്ടന്നൂർ
ന്യൂഡൽഹി:പോലീസ് സ്റ്റേഷനുകളിലെ നിരീക്ഷണ സംവിധാനങ്ങളിലെ ഗുരുതരമായ പാളിച്ചകൾ സംബന്ധിച്ച് ദൈനിക് ഭാസ്കർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഈ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഏഴെട്ട് മാസത്തിനിടെ പോലീസ് കസ്റ്റഡിയിൽ 11 പേർ മരിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ......
ന്യൂഡൽഹി:വരുമാനം തെളിയിക്കാൻ രേഖകളില്ലാത്ത വാഹന അപകട ഇരകൾക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ പുതിയ വിധി. വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് വരുമാന രേഖകൾ ഹാജരാക്കാൻ സാധിക്കാതെ വന്നാൽ, ഇൻഷുറൻസ് കമ്പനി മിനിമം വേതനം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്ന് കോടതി ഉത്തരവിട്ടു.
പ്രധാനമായും, പ്രായപൂർത്തിയാകാത്തവർക്കും വരുമാനം രേഖപ്പെടുത്താൻ കഴിയാത്തവർക്കും ഈ വിധി വലിയ സഹായമാകും. ......
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് ഡൽഹി കോടതി താൽക്കാലികമായി തടഞ്ഞു. മാധ്യമപ്രവർത്തകരായ പരഞ്ജോയ് ഗുഹ താക്കൂർത്ത ഉൾപ്പെടെയുള്ളവർക്കും രണ്ട് വെബ്സൈറ്റുകൾക്കും എതിരെയാണ് റോഹിണി കോടതിയുടെ ഉത്തരവ്.
പ്രാഥമിക പരിശോധനയിൽ ഈ പ്രസിദ്ധീകരണങ്ങൾ അപകീർത്തികരമായ ഉള്ളടക്കങ്ങൾ ഉൾക്കൊള്ളുന്നതായി കോടതി നിരീക്ഷിച്ചു. ......
കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.......
യുഎസ് ഓപ്പണിൽ ഇറ്റലിയുടെ ജാനിക് സിന്നറെ പരാജയപ്പെടുത്തി സ്പാനിഷ് താരം കാർലോസ് അൽകാരസ് കിരീടം നേടി. സ്കോർ: 6-2, 3-6, 6-1, 6-4.......

കൊച്ചി:- ഇരുപതാമത് ഹുബ്ബുറസൂൽ കോൺഫറൻസിന്റെ പ്രചാരണാർത്ഥം രണ്ടു ദിവസമായി നാടും നഗരവും പ്രവാചക പ്രകീർത്തനങ്ങൾ കൊണ്ടു ധന്യമാക്കി ജില്ലയിലെ സർക്കിൾ കേന്ദ്രങ്ങളിൽ നടന്ന ഹുബ്ബുറസൂൽ സ്നേഹ യാത്ര ഇഷ്ഖേ സഫർ സമാപിച്ചു. മൂവാറ്റുപുഴ സോണിൽ പായിപ്ര സാദാത്ത് മഖാമിൽ സിയാറത്തോടെ സെപ്റ്റംബർ 6 ന് തുടക്കം കുറിച്ച ഇഷ്ഖേ സഫറിന് ജാഥ ക്യാപ്റ്റൻ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് സി ടി ഹാഷിം തങ്ങൾ പ്രചാരണ സമിതി ചെയർമാൻ മീരാൻ സഖാഫി, കൺവീനർ കെ എസ് എം ഷിഹാബുദീൻ സഖാഫി എന്നിവർക്ക് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വി എച്ച് അലി ദാരിമി പതാക കൈമാറി. 7ന് മുപ്പത്തടം പഞ്ചായത്ത് കവലയിൽ നിന്ന് ആരംഭിച്ച യാത്രയിൽ എം പി അബ്ദുൽ ജബ്ബാർ സഖാഫി, കെ എസ് എം ഷാജഹാൻ സഖാഫി,മുഹമ്മദ് ഫിറോസ് അഹ്സനി, നൗഫൽ സഖാഫി സിദ്ധീഖ് അശ് അരി, സി എ ഹൈദ്രോസ് ഹാജി എന്നിവർ ഓരോ കേന്ദ്രങ്ങളിലും പ്രമേയ പ്രഭാഷണം നടത്തി. ദഫ് മേളങ്ങളുടെ അകമ്പടിയോടെ നടന്ന വർണാഭമായ റാലിക്കു വിവിധ കേന്ദ്രങ്ങളിൽ സയ്യിദ് സ്വലാഹുദ്ധീൻ ബുഹാരി, എം എം അബ്ദുൽ കരീം മണക്കാടൻ, എം എസ് അബൂബക്കർ ഹാജി,ശംസുദ്ധീൻ മുസ്ലിയാർ, അസീസ് മഞ്ഞുമ്മൽ, മുഹമ്മദ് റഫീഖ് നൈന, സലാം കൈതാരം, വി കെ ജലാൽ, അസീസ് മഞ്ഞുമ്മൽ, മുഹമ്മദ് ഹിജാസ്, ഷാജഹാൻ സഖാഫി പെഴക്കാപ്പിള്ളി, അൻസർ ആലുവ, അൻസാർ മഞ്ഞുമ്മൽ, എം എം സുലൈമാൻ , എം എം അബ്ദുറഹ്മാൻ സഖാഫി, പി ബി അലി, ഷെഫീഖ് പുത്തലം, സീതിക്കോയ തങ്ങൾ, ഹസ്സൈനാർ മുസ്ലിയാർ, അബ്ദുൽ ഹക്കീം മുസ്ലിയാർ, ബഷീർ ഹാജി, ജലാൽ ഹാജി, ഹബീബ്, വി എച്ച് മുഹമ്മദ്, നവാസ്, മാഹിൻ ഇബ്രാഹിം മൂലയിൽ, അഹമ്മദ് കുട്ടി മുസ്ലിയാർ, പി എ ഇബ്രാഹിം, ഹനീഫ ഹാജി, സുൽഫിക്കർ സഖാഫി, തുടങ്ങി ജില്ലാ സോൺ സർക്കിൾ നേതാക്കൾ നേതൃത്വം നൽകി. വൈകിട്ട് കൊച്ചി സോണിൽ നമ്പ്യാപുരത്തു നടന്ന സമാപന സമ്മേളനത്തിൽ സി ടി ഹാഷിം തങ്ങൾ പ്രസംഗിച്ചു.സെപ്റ്റംബർ 10 ന് മറൈൻ ഡ്രൈവിൽ ആയിരങ്ങൾ പങ്കെടുക്കുന്ന ഹുബ്ബ് റസൂൽ കോൺഫറൻസ് പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി കൂരിയാട് പതാക ഉയർത്തും. തുടർന്ന് മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന ശറഫൽ അനാം മൗലിദും സയ്യിദ് അലി ബാഫക്കി തങ്ങൾ ദുആയും നിർവഹിക്കും. ......